
ചേർത്തല: തണ്ണീർമുക്കം വെളിയമ്പ്ര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പ്രതിഷ്ഠ മണവേലി ജയാ തുളസീധരൻ തന്ത്രി നിർവഹിച്ചു. ശ്രീകൃഷ്ണൻ,ഗണപതി,അയ്യപ്പൻ,സർപ്പദൈവങ്ങൾ എന്നിവയുടെ പ്രതിഷ്ഠകളാണ് നടത്തിയത്.
തുടർന്ന് കണ്ണങ്കര ദി വേൾഡ് ബാക്ക് വാട്ടേഴ്‌സ് മാനേജിംഗ് ഡയറക്ടർ ജെ.ജയകൃഷ്ണൻ ക്ഷേത്ര സമർപ്പണം നടത്തി.
നാളെ പുലർച്ചെ 5.30 ന് നാലാം കലശം നടത്തും.6.30 ന് ഗണപതി ഹോമം,7.30 ന് കലശപൂജകൾ, 9 മുതൽ 5 വരെ നാരായണീയ പാരായണം, വൈകിട്ട് ദേശതാലപ്പൊലി എന്നിവയും ഉണ്ടാകും.