
ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ (ഇലക്ട്രിക്കൽ), ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ താല്ക്കാലിക നിയമനത്തിനുള്ള അഭിമുഖം 11ന് നടക്കും. ഫസ്റ്റ് ക്ലാസോടെ ബി.ടെക് (ഇലക്ട്രിക്കൽ) ആണ് ലക്ചറർ തസ്തികയ്ക്കുള്ള യോഗ്യത.
ഫസ്റ്റ് ക്ലാസ് ഇലക്ട്രിക്കൽ ഡിപ്ലോമ നേടിയവരെ ഇലക്ട്രിക്കൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് പരിഗണിക്കും.
സി.ഒ ആൻഡ് പി.എ അല്ലെങ്കിൽ ഒരുവർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിൽ പങ്കെടുക്കാം.
അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 10ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. ഫോൺ: 8547005083.