s

കായംകുളം: കേരള ലളിത കലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘചിത്ര പ്രദർശനം "ദി നെക്സ്റ്റ് വിൻഡോ " കൃഷ്ണപുരം ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ഇന്നുമുതൽ 15 വരെ നടക്കും.

ഇന്ന് വൈകിട്ട് 3 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ, അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ്, പ്രൊഫ. കവിയൂർ ശിവ പ്രസാദ്, ജി.കൃഷ്ണകുമാർ, പ്രൊഫ.ജി.ഉണ്ണികൃഷ്ണൻ, മനു ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

പ്രണവം ശ്രീകുമാർ , ഭദ്രൻ കാർത്തിക, ഷമീർ ഹരിപ്പാട് എന്നീ പ്രമുഖ ചിത്രകാരന്മാരുടേതാണ് ചിത്രങ്ങൾ.രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.