ആലപ്പുഴ: പ്ളാസ്റ്റിക് മാലിന്യങ്ങൾ വരുത്തുന്ന വിപത്തിനെ അടിസ്ഥാനപ്പെടുത്തി സമൂഹത്തിനു വ്യക്തമായ സന്ദേശനം നൽകുന്ന "പ്ളാസ്റ്റിക് മീനുകൾ" എന്ന സിനിമയുടെ പ്രിവ്യൂ ഷോ സ്വിച്ച് ഓൺ ഇന്ന് കലവൂരിൽ നടക്കുമെന്ന് നിർമ്മാതാവ് സഞ്ജയ് നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4ന് കലവൂർ ക്രീം കോർണർ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ എന്നിവർ ചേർന്ന് നിർവഹിക്കും. സുരാജ് ഖാൻ നായകനും അനിത മനോജ് നായികയുമായുള്ള ചിത്രം അന്ധകാരനഴി, മാരാാരിക്കുളം, ചെത്തി, പൊള്ളെതൈ കൈനകരി, തുടങ്ങിയ പ്രദേശങ്ങൾ പശ്ചാത്തലമായി ചിത്രികരിച്ചത്. വാർത്തസമ്മേളനത്തിൽ ഡോ. പ്രേംകുമാർ, സന്തോഷ് ചങ്ങനാശേരി, ഗീതു എന്നിവർ പങ്കെടുത്തു.