അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി ഭാഗത്ത് വെച്ച് ബൈക്കിന് പിന്നിൽ ടിപ്പർ ഇടിച്ച് തകഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കുന്നമ്മ ഷാജി ഭവനിൽ കുര്യന്റെ മകൻ ജോസി കുര്യൻ (36),ഇയാളു ടെ ഭാര്യ ബെറ്റി ജോസി(28), ഇവരുടെ മകൾ അനയാ (4) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചക്ക് 12.30 ഓടെ കരുമാടി പാലത്തിന് സമീപം വെച്ചയായിരുന്നു അപകടം. പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കുന്നുമ്മയിൽ നിന്നും ജോസിയും കുടുബവും ബൈക്കിൽ അമ്പലപ്പുയിലേക്കു ബൈക്കിൽ പോകവെ പിന്നാലെ എത്തിയ മിനി ടിപ്പർബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിറുത്താതെ പോയ ടിപ്പർ പിന്നീട് ഡ്രൈവർ അമ്പലപ്പുഴ പൊലിസ് സ്റ്റേഷനിൽ എത്തിച്ചു.