
ആലപ്പുഴ: ആശാ വർക്കർമാരെയും ആരോഗ്യ വകുപ്പിനേയും അവഗണിച്ച കേന്ദ്ര ബഡ്ജറ്റിനെതിരെ ആശാ വർക്കേഴ്‌സ് യൂണിയൻ (സി. ഐ. ടി .യു ) ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രസന്ന സതീഷ് കുമാർ അദ്ധ്യക്ഷയായി. ശ്രീരഞ്ജിനി ,റോസമ്മ, എൽസമ്മ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഗീതാഭായി സ്വാഗതം പറഞ്ഞു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി. എം ഏരിയ കമ്മിറ്റി അംഗം അഡ്വ.കരുമാടി ശശി ഉദ്ഘാടനം ചെയ്തു.