
ആലപ്പുഴ: കൊറിയൻ ആയോധന കലയായ തായ് കൊണ്ടോയിൽ കേരളത്തിൽ നിന്ന് തേർഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പി.പ്രണവിനെ ആലപ്പുഴ ഒളിമ്പിക് അസോസിയേഷന് വേണ്ടി എ.എം.ആരിഫ് എം.പി ആദരിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.റ്റി.സോജി, വൈസ് പ്രസിഡന്റ് നിമ്മി അലക്‌സാണ്ടർ, വൈസ് പ്രസിഡന്റ് കെ.എ.വിജയകുമാർ, റ്റി.ജയമോഹൻ, എസ്.ഉമാനാഥൻ, ഒളിമ്പ്യൻ മനോജ് ലാൽ എന്നിവർ പങ്കെടുത്തു.