കായംകുളം: നോട്ടീസ് പ്രകാരം അടിയന്തര യോഗമാണോ പ്രത്യേകയോഗമാണോ എന്ന്പറയാതെ കൗൺസിൽ വിളിച്ചുവെന്ന് ആരോപിച്ച് ഇന്നലെ നടന്ന കായംകുളം നഗരസഭാ കൗൺസിൽ യോഗം യു. ഡി. എഫ് ബഹിഷ്കരിച്ചു.
സാധാരണ യോഗം അടിയന്തര യോഗം പ്രത്യേക യോഗം എന്നിങ്ങനെ മൂന്നുതരത്തിൽ കൗൺസിൽ യോഗങ്ങൾ വിളിക്കാനാണ് ചെയർപേഴ്സണ് അധികാരം. സാധരണ യോഗം നടത്തുന്നതിന് മൂന്നു പൂർണ ദിവസങ്ങളുടെ സമയവും മറ്റു രണ്ടു യോഗങ്ങൾക്കും 24 മണിക്കൂറുമാണ് വേണ്ടത്.
കഴിഞ്ഞ ആഴ്ച കൂടാൻ തീരുമാനിച്ചുവെങ്കിലും നോട്ടിസിൽ സെക്രട്ടറി ഒപ്പിടാത്തതിനാൽ മാറ്റി വയ്ക്കുകയായിരുന്നു. നിയമപ്രകാരമല്ലാതെയും വ്യക്തത ഇല്ലാതെയും യോഗങ്ങൾ വിളിക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.