ചേർത്തല: സാക്ഷരതാ മിഷനും പൊതുവിദ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് രജിസ്ട്രേഷൻ തുടങ്ങി. ഏഴാം ക്ലാസ് വിജയിച്ച് 17 വയസ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്കും പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതയ്ക്കും അപേക്ഷിക്കാം. ചേർത്തല നഗരസഭ വികസന വിദ്യാകേന്ദ്രത്തിലും തുടർ വിദ്യാ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്യാം. ഫോൺ: 9249745996.