
ചേർത്തല: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ആശാ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സി.ഐ.ടി.യു ചേർത്തല എരിയാ സെക്രട്ടറി പി.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. അമ്പിളി ബൈജു അദ്ധ്യക്ഷത വഹിച്ചു.സുഷമാ വിജയൻ, വിജയകുമാരി ഷാജി,രാധാകൃഷ്ണൻ, ശശികല എന്നിവർ സംസാരിച്ചു. ചേർത്തല പോസ്റ്റോഫിസിന് മുന്നിലായിരുന്നു സമരം നടന്നത്.