
ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം
മാന്നാര്‍: ചെങ്ങന്നൂര്‍ ചെറുകിട വ്യവസായി ക്ഷേമസഹകരണസംഘത്തിന്റെ മാന്നാർ കോയിക്കൽമുക്കിന് സമീപം നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് മാന്നാര്‍ മന്മഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ് മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. മദനേശ്വരന്‍, കെ.ബാലന്‍, ഡി.കെ. സുധാകരന്‍, ലതാകുമാരി, ബിന്ദു രാജേന്ദ്രന്‍, ലൈജു കെ.ആര്‍. സംഘം സെക്രട്ടറി രാഹുല്‍ എസ്.നായര്‍, സന്ധ്യ വിമിരാജ്, ശ്രീലേഖ ടി.വി. എന്നിവര്‍ പ്രസംഗിച്ചു. സംഘത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍ പരിശീലനവും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി വരുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് മാന്നാര്‍ മന്മഥന്‍ അറിയിച്ചു.
ഫോട്ടോ:
ചെങ്ങന്നൂര്‍ ചെറുകിട വ്യവസായി ക്ഷേമ സഹകരണസംഘത്തിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ് മാന്നാര്‍ അബ്ദുല്‍ ലത്തീഫ് നിര്‍വ്വഹിക്കുന്നു.