മാന്നാര്‍: ചെന്നിത്തല തൃപ്പെരുന്തുറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഗുണമേന്മയുള്ള ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങ്, വെട്ടു ചേമ്പ്, കൊച്ചു ചേമ്പ് തുടങ്ങിയ നടീല്‍ വസ്തുക്കളുടെ വിതരണം ഇന്ന് രാവിലെ 11ന് ആരംഭിക്കും. കര്‍ഷകര്‍ക്ക് ബാങ്കിന്റെ ഹെഡാഫീസില്‍ നടക്കുന്ന വിപണനമേളയില്‍ നിന്നും മിതമായ നടീല്‍വസ്തുക്കള്‍ വാങ്ങാമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.