ചേർത്തല: വയലാർ വടക്ക് പുതുമന ഘണ്ടാകർണേശ്വരി ക്ഷേത്രത്തിലെ തൃക്കോടിയേറ്റ് -പൂരം മഹോത്സവം ഇന്ന് മുതൽ 17 വരെ നടക്കും. 9ന് രാവിലെ 8ന് എതൃത്ത്പൂജകൾ, കലശപൂജ,ആചാര്യവരണം,9ന് കൊടിയും കൊടിക്കയറും വരവ്,11നും 12നും മദ്ധ്യേ എം.എം. ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്,തുടർന്ന് അന്നദാനം, വൈകിട്ട് 7ന് ദേെതാലപ്പൊലിവരവ്. 10ന് രാവിലെ 7.30ന് എതൃത്ത്പൂജ.12ന് രാവിലെ 10ന് പട്ടുംതാലിയും ചാർത്ത്. 13ന് വൈകിട്ട് 7.30ന് ദേശതാലപ്പൊലിവരവ്.16ന് പള്ളിവേട്ട മഹോത്സവം, രാവിലെ 6ന് ഉഷ:പൂജ, തുടർന്ന് മകംതൊഴൽ. വൈകിട്ട് 6.40ന് അലങ്കാര ദീപാരാധന,തുടർന്ന് ശ്രീഭൂതബലി. 17ന് പൂരം മഹോത്സവം, രാവിലെ 8.30ന് ശ്രീബലി, തുടർന്ന് ദേവിക്ക് കലശാഭിഷേകം, മഹാനിവേദ്യം,വൈകിട്ട് 3ന് ആറാട്ട്, വലിയകാണിക്ക തുടർന്ന് ദീപാരാധന, കൊടിയിറക്ക്.