
ആലപ്പുഴ : സൗരതേജസ് പദ്ധതിയിൽ ആലപ്പുഴ മണ്ഡലത്തിലെ വീടുകളും സ്ഥാപനങ്ങളും സൗരോർജ്ജ നിലയമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ശില്പശാലകൾ സംഘടിപ്പിച്ചു. മണ്ഡലതല ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർമാർ, എ ഡി എസ്, സി ഡി എസ് അംഗനവാടി ജീവനക്കാർ എന്നിവർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയ്ക്ക് അനർട്ട് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. 21 ന് പഞ്ചായത്ത് തലത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ സംഘടിപ്പിക്കും. അനർട്ട് എൻജിനീയർ വൈശാഖ് ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സംഗീത, ജി.ബിജുമോൻ, കെ.സുദർശനാഭായി, അഡ്വ.റ്റി.വി അജിത്ത്കുമാർ എന്നിവർ വിവിധ പഞ്ചായത്തുകളിൽ ശിൽപ്പശാലകൾക്ക് നേതൃത്വം നൽകി.