
ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി കൃഷി വികസനത്തിനായി പച്ചക്കറി വിത്തുകളും ജൈവ വളവും വിതരണം ചെയ്തു.
പത്ത് ഇനം വിത്തുകളും വളവുമാണ് നൽകന്നത്. പഞ്ചായത്തിലെ 200 ഓളം കർഷകർക്ക് പ്രയോജനം ലഭിക്കും.
പ്രസിഡന്റ് ജി.വേണു വിതരണോദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്തംഗം ആത്തുക്കാ ബീവി അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ എസ്.ദിവ്യശ്രീ വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് അജികുമാർ,
എ.എ.സലീം, കെ.സുധാകരൻ, ശങ്കരൻകുട്ടി, വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.