ഹരിപ്പാട്: വീയപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്. സി.വിഭാഗക്കാര്‍ക്ക് വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സുരേന്ദ്രന്‍ നിര്‍വഹിച്ചു . വൈസ് പ്രസിഡന്‍റ് പി.എ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി.ശ്യാമള, മെമ്പർമാരായ ലില്ലിവര്‍ഗീസ്,മായജയചന്ദ്രന്‍ ,ജയന്‍,ജഗേഷ് ,സെക്രട്ടറി ബാബുക്കുട്ടന്‍ നായര്‍ സംസാരിച്ചു.