
മാവേലിക്കര- ചെട്ടികുളങ്ങര സാക്ഷരതാ മിഷൻഡന്ററി തുല്യത കോഴ്സിന്റെ ആറാം ബാച്ചിലേക്കും രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസോ ഏഴാംതരം തുല്യത കോഴ്സോ വിജയിച്ചവർക്കും പത്താംക്ലാസ് തോറ്റവർക്കും പത്താംതരം തുല്യത കോഴ്സിൽ രജിസ്റ്റർ ചെയ്യാം. പത്താംക്ലാസ് വിജയിച്ചവർക്കും പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ്ടു തോറ്റവർക്കും ഹയർസെക്കൻഡ തുല്യത കോഴ്സിൽ ചേരാം. തുല്യതകോഴ്സ് വിജയിക്കുന്നവർക്ക് ഉപരിപഠനത്തിനും പി.എസ്.സി പരീക്ഷ എഴുതുന്നതിനും ഉദ്യോഗകയറ്റത്തിനും അർഹത ലഭിക്കും. വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാക്ഷരതാമിഷൻ ഓഫീസിൽ ബന്ധപ്പെടണം. 9496648724.