ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ അഞ്ചുമനയ്ക്കൽ ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി പൂട്ട് കുത്തി​ത്തുറന്ന് കവർച്ച. ഒന്നര പവന്റെ മാലയും കാണിക്ക വഞ്ചിയും കവർന്നു. അതിനു ശേഷം പഞ്ചായത്ത് സ്‌കൂൾ പരിസരത്തിട്ടു വഞ്ചിയുടെ പൂട്ട് പൊളിച്ചു അതിലുണ്ടായിരുന്ന തുക അപഹരിച്ചു. വഞ്ചിയിൽ ഏകദേശം 5000 രൂപയോളം ഉണ്ടായിരുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. തൃക്കുന്നപുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.