കുട്ടനാട്: ഫോക്കസ് ഏരിയയിലെ അശാസ്ത്രിയത പരിഹരിക്കുക, പൊതുവിഭ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ വെളിയനാട് ഉപജില്ലാ കമ്മറ്റി എ ഇ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന കമ്മറ്രിയംഗം കെ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എം.എസ് സുരേഷ് കുമാർ അദ്ധ്യക്ഷനായി. അനിൽതൈവീട്, പി.തോമസ്, പി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.