ചേർത്തല: നിയോജക മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്​റ്റേഷൻ സ്ഥാപിക്കുമെന്ന് മന്ത്റി പി.പ്രസാദ് പറഞ്ഞു. ചേർത്തല മുട്ടം മുൻസിപ്പൽ ഗ്രൗണ്ടിന് സമീപം, എക്‌സ്‌റേ ജംഗ്ഷൻ എസ്.എൻ.ഡി.പിക്ക് സമീപം, ചേർത്തല ബിഷപ്പ് മൂർ സ്‌കൂളിന് സമീപം,പുത്തനങ്ങാടി ജംഗ്ഷൻ, അർത്തുങ്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്ക്കുമുള്ള പോൾ മൗണ്ടഡ് ചാർജിംഗ് സ്​റ്റേഷനുകൾ സ്ഥാപിക്കുന്നത്.