ആലപ്പുഴ: ബൈപാസിൽ അപകടസാദ്ധ്യത കുറയ്ക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മുതൽ നാളെ രാവിലെ എട്ടു വരെ വൺവേ ഏർപ്പെടുത്തി. എറണാകുളത്തു നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപാസ് ഉപയോഗിക്കണമെന്നും എറണാകുളം ഭാഗത്തേക്കുള്ളവ ആലപ്പുഴ ടൗണിലൂടെ പോകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. റെയിൽവേ മേൽ പാലങ്ങളിലും വളവുകളിലും ഓവർടേക്കിംഗ് നിരോധിക്കുന്നതിന്റെ ഭാഗമായി മദ്ധ്യവരയുടെ നിറം മഞ്ഞയാക്കുകയും അമിതവേഗം നിയന്ത്രിക്കുന്നതിനായി മേൽപാലങ്ങൾക്കു സമീപം റംബിൾ സ്ട്രിപ്പുകൾ ഏർപ്പെടുത്തുകയും ചെയ്യുന്ന ജോലിയാണ് ഇന്നും നാളെയുമായി നടത്തുന്നത്.