തുറവൂർ:കടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പള്ളിത്തോട് പനയ്ക്കൽ വീട്ടിൽ വാവച്ചൻ ( ദേവസ്സി, 58) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ കൊച്ചിയ്ക്ക് സമീപമായിരുന്നു സംഭവം. കടലിൽ നിന്ന് വല വലിച്ചു കയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്ന് ഉടൻ വാവച്ചനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.സംസ്കാരം ഇന്ന് വൈകിട്ട് 4ന് പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:മിനി.മക്കൾ:സിസ്റ്റർ സ്റ്റെല്ല ട്വിങ്കിൾ,ടിൻറു മേരി, മെർലിൻ. മരുമകൻ: ജസ്റ്റിൻ.