അരൂർ: ചന്തിരൂർ കുമർത്തുപടി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി.13ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി അയ്യമ്പള്ളി സത്യപാലൻ തന്ത്രിയുടെയും മേൽശാന്തി പി.പി.ഷിബു തന്ത്രികളുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഉത്സവചടങ്ങുകൾ നടത്തുന്നതെന്ന് ദേവസ്വം പ്രസിഡൻറ് ജെ.ആർ.അജിത്ത്, സെക്രട്ടറി ഇ.കെ.സതീശൻ എന്നിവർ അറിയിച്ചു. ഇന്ന് വൈകിട്ട് 7ന് മഹാഭഗവതിസേവ, രാത്രി 8 ന് പുഷ്പാഭിഷേകം, 8.30 ന് ക്ലാസിക്കൽ ഡാൻസ്, 9 ന് നാട്ടുതാലപ്പൊലി. 11 ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8 ന് നാട്ടുതാലപ്പൊലി, 8.30 ന് കൊച്ചിൻ സവാനയുടെ വയലിൻ ഫ്യൂഷൻ തുടർന്ന് വിളക്കിനെഴുന്നള്ളിപ്പ്.12 ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 3.30ന് കൊച്ചു വെളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന കാവടി ഘോഷയാത്ര. വൈകിട്ട് 7.30 ന് സുബ്രഹ്മണ്യ സ്വാമിക്ക് പുഷ്പാഭിഷേകം, രാത്രി 9.30 ന് നാടൻപാട്ട്, 10.30 ന് പള്ളിവേട്ട .ആറാട്ട് ഉത്സവ ദിനമായ 13 ന് രാവിലെ 7.30 ന് ഗജവീരന്മാർക്ക് സ്വീകരണം, ഉച്ചയ്ക്ക് 12ന് പൂരയിടി, 12.30ന് അന്നദാനം, വൈകിട്ട് 4ന് പകൽപ്പൂരം, 7.30 ന് പുഷ്പാഭിഷേകം, രാത്രി 9 ന് വർണ്ണക്കാഴ്ച, 9.30 ന് ഗാനമേള, രാത്രി 12 ന് തിരു വാറാട്ട്.