മാന്നാർ: എസ്. എൻ. ഡി. പി യോഗം 4965-ാം നമ്പർ കുട്ടമ്പേരൂർ മുട്ടേൽ ഗുരുക്ഷേത്രത്തിലെ 37 -ാമത് പ്രതിഷ്ഠാ വാർഷിക മഹാമഹത്തിനു ഇന്ന് തുടക്കമാകും. രാവിലെ ഏഴിന് ശാഖാ പ്രസിഡന്റ് കെ.വിക്രമൻ പതാകഉയർത്തും. 8 മുതൽ കലശപൂജ, 10 മുതൽ ബി.കലാധരൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കാലാഭിഷേകം,11 മുതൽ ഗുരുസന്നിധിയിൽ പറയിടീൽ തുടർന്ന് ഉച്ചപൂജ, ഗുരുപൂജ 1 നു അന്നദാനവും നടത്തും. വൈകിട്ട് 6 മുതൽ ഗുരുപൂജ തുടർന്ന് ദീപാരാധന,ദീപക്കാഴ്ച എന്നിവയും നടക്കും. 6 :30 നു പ്രഭാഷണ ഉദ്ഘാടനം മാന്നാർ എസ്എൻഡിപി യൂണിയൻ ചെയർമാൻ ഡോ.എം.വി വിജയകുമാർ നിർവഹിക്കും. യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ അദ്ധ്യക്ഷത വഹിക്കും. 7 മുതൽ ഭക്തി വിഷയത്തിൽ ആശാപ്രദീപ് ഗുരുധർമ്മ പ്രഭാഷണം നടത്തും. രണ്ടാം ദിവസമായ നാളെ രാവിലെ 5 :30 ന് ടി​.എ കേശവൻ തുണ്ടുപറമ്പിൽ ശ്രീനാരായണ ഗുരുദേവ സുപ്രഭാതം അവതരിപ്പിക്കും. 6 നു വിശേഷാൽ പൂജകൾ ഗുരുപുഷ്‌പാജ്‌ഞലി,ഗുരുപൂജ,അർച്ചന തുടങ്ങിയവ നടത്തും. 6 :30 ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, രാജികുമാർ ചെന്നിത്തല, രാഘുനാഥൻ ചെട്ടികുളങ്ങര എന്നിവരുടെ ഭാഗവതപാരായണം, വൈകിട്ട് 6 മുതൽ വിശേഷാൽ പൂജകൾ, ഗുരുപൂജ, ദീപാരാധന, ദീപക്കാഴ്ച തുടർന്ന് 6 :30 മുതൽ സേവ.