ആലപ്പുഴ: തൊഴിലാളി നേതാവായിരുന്ന ആർ.സുഗതന്റെ ചരമദിനം 14 ന് ആചരിക്കും. വൈകിട്ട് 5ന് ആലപ്പുഴ സുഗതൻ സ്മാരകത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ.സംസ്ഥാന എക്‌സിക്യൂട്ടീവംഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലം കമ്മറ്റികളും, തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയനും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.