s

ആലപ്പുഴ: വിദ്യാകിരൺ മിഷന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ രണ്ടു സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കും.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഗവ.യു.പി.എസ്.പൂന്തോപ്പിൽ ഭാഗം, കുട്ടനാട് നിയോജക മണ്ഡലത്തിലെ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ തലവടി എന്നീ സ്കൂളുകളാണ് ഹൈടെക്കായത്.

ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി വി.പി.ജോയി സ്വാഗതം പറയും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും. ആലപ്പുഴയിൽ പി.പി.ചിത്തിര‌ഞ്ജൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും.