
അമ്പലപ്പുഴ: അക്കോക് അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ കീഴിലെ കച്ചേരിമുക്കിലെ വിശപ്പ് രഹിത അലമാരിയിലേക്ക് അമ്പലപ്പുഴ ഗവ. കോളേജിലെ നാഷണൽ സർവിസ് സ്കീമിന്റെ നേതൃത്വത്തിൽ "സ്നേഹപ്പൊതി" പദ്ധതിക്ക് തുടക്കംകുറിച്ചു. വിദ്യാർത്ഥികൾ എല്ലാമാസവും ഒരു ദിവസം പൊതിച്ചോർ സംഭാവന നൽകും.അമ്പലപ്പുഴ കോളേജിലെ എൻ.എസ്. എസ് വോളണ്ടിയർമാർ ,കോളേജ് അദ്ധ്യാപകരായ ഡോ.എ.ഡി.രാജീവ് കുമാർ , ഡോ.എൻ.ജെ.അഗസ്റ്റിൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എം.എസ്.ഷജിം , അക്കോക് സെക്രട്ടറി രാജേഷ് സഹദേവൻ, ഷാജി കാക്കാഴം മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.