ambala

അമ്പലപ്പുഴ: തെരുവിൽ അലയുന്നവരുടെ അഭയ കേന്ദ്രമായ പുന്നപ്ര ശാന്തി ഭവനിൽ പണിയുന്ന മലിന ജല സംസ്ക്കരണ പ്ലാന്റിന്റെ നിർമാണത്തിന് ആദ്യ തുക നൽകി പൊതുപ്രവർത്തകൻ. പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യവുമായ കമാൽ എം. മാക്കിയിലാണ് 25000 രുപയുടെ ചെക്ക് ഇന്നലെ ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് കൈമാറിയത് . മലിനീകരണനീയന്ത്രണ ബോർഡിന്റെ നിർദ്ദേശത്തെ തുടർന്നാണ് ശാന്തി ഭവനിൽ മലിന ജല സംസ്കരണ പ്ലാന്റ് നിർമിക്കുന്നത്. ഇതിന് 20 ലക്ഷം രൂപയോളം ചിലവു വരും. ഒരു പാട് നന്മ മനസുകളുടെ സഹായം കൊണ്ടാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്നും തുടർന്നും സഹായമുണ്ടാകണമെന്നും ബ്രദർ മാത്യു ആൽബിൻ പറഞ്ഞു.