ചേർത്തല: എസ്.എൻ.ഡി.പി.യോഗം ശാഖാ നമ്പർ 1847 കൊക്കോതമംഗലം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം ഇന്ന് ക്ഷേത്രചടങ്ങുകളോടെ നടക്കും. വെളുപ്പിന് 5.30ന് നടതുറക്കൽ, 6ന് ഗണപതിഹോമം, സൂക്തജപം, വിഷ്ണുസഹസ്രനാമം, ഗുരുപൂജ. 10 നും 10.30നും മദ്ധ്യേ കലശാഭിഷേകം, തുടർന്ന് വിശേഷാൽ പൂജ. വൈകിട്ട് 5.30ന് ഭഗവതിസേവ, 6.30ന് ദീപാരാധന.