
മാന്നാർ: മാന്നാർ ഗാന്ധി എന്നറിയപ്പെട്ടിരുന്ന മാന്നാർ കുരട്ടിക്കാട് മീനത്തേതിൽ വി.കെ അഴകന്റെ (98 ) നിര്യാണത്തിൽ അനുശോചന പ്രവാഹം. മാന്നാറിന്റെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന അഴകൻ സാർ മാന്നാറിലെ വായനശാല, സീനിയർ സിറ്റിസൺ യൂണിയൻ, സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രവർത്തനങ്ങളിലും അവയുടെ വളർച്ചയിലും നിർണായക പങ്ക് വഹിച്ചിരുന്നു. അഴകൻ സാറിന്റെ നിര്യാണത്തിൽ സംസ്ഥാന ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ.എസ് അമ്പിളി, ഗ്രാമ പഞ്ചായത്തംഗം സുജിത് ശ്രീരംഗം, കോൺഗ്രസ് നേതാവ് മാന്നാർ അബ്ദുൽ ലത്തീഫ്, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി റഷീദ് പടിപ്പുരക്കൽ, സീനിയർ സിറ്റിസൺസ് മാന്നാർയൂണിറ്റ്, കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാന്നാർ യൂണിറ്റ് ഭാരവാഹികൾ, മാന്നാർ ഗ്രന്ഥശാല ആൻഡ് വായനശാല പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ അഴകൻ സാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.