മാവേലിക്കര: കരിപ്പുഴ പോസ്റ്റ് ഓഫീസ് നില നിർത്തുവാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ ആവശ്യപ്പെട്ടു.
പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ചെട്ടികുളങ്ങര പഞ്ചായത്തിന്റെ അധീനതയിലുള്ള കരിപ്പുഴ മാർക്കറ്റ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് അധികാരികൾക്ക് നോട്ടീസ് നൽകിയ സാഹചര്യത്തിൽ കരിപ്പുഴ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാൻ അധികാരികൾ തീരുമാനം എടുത്തിരിക്കുകയാണ്. പുരാതനമായ കരിപ്പുഴ പോസ്റ്റ് ഓഫീസ് കരിപ്പുഴ നിവാസികളുടെ ഏക ആശ്രയമാണ്. കരിപ്പുഴ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ വാടക നൽകുന്നത് കരിപ്പുഴ പോസ്റ്റ് ഓഫീസ് ജീവനക്കാർ ആണ്. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തങ്ങളിലുള്ള മേലധികാരികളുടെ അലംഭാവം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.