
വള്ളികുന്നം: ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമതിനെതിരെ യുവമോർച്ച പ്രവർത്തകർ റീത്ത് സമർപ്പിച്ചും മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു. വള്ളികുന്നം പടയണീവെട്ടം ദേവീക്ഷേത്ര ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റാണ് പ്രവർത്തന രഹിതമായത്. പ്രതിഷേധ സമരം സംസ്ഥാന സമിതി അംഗം ജി.ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീമോൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി ജയലക്ഷ്മി, സന്ദീപ് സത്യൻ, ശിവൻകുട്ടി നായർ, മുരളീധരൻ നായർ, അജിത്, ഗോപൻ, ജ്യോതിഷ്, വിഷ്ണു എന്നിവർ പ്രസംഗിച്ചു