മാവേലിക്കര: 1958 ൽ പ്രവർത്തനമാരംഭിച്ച കോർട്ട് പോസ്റ്റ് ഓഫീസ് നിർത്തലാക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം പേർ ഒപ്പിട്ട ഭീമ ഹർജി കേന്ദ്രമന്ത്രി വി.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, പോസ്റ്റൽ ഡയറക്ടർ ജനറൽ എന്നിവർക്ക് അയച്ചു. മാവേലിക്കര പൗരസമിതിയാണ് ഭീമ ഹർജി അയച്ചത്. ലാഭകരമായി പ്രവർത്തിച്ചു വരുന്ന പോസ്റ്റ് ഓഫീസ് നിർത്തലാക്കരുതെന്ന് മുനിസിപ്പൽ കൗൺസിലും പ്രമേയം പാസാക്കി പോസ്റ്റൽ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.