
ചേർത്തല: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ചേർത്തല ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ട നടന്ന ധർണ കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.ഡി.കോശി ഉദ്ഘാടനം ചെയ്തു.കൺവീനർ കെ.ജി.ഐബു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ വി.ഡി.അബു,മേഖല ജോയിന്റ് സെക്രട്ടറി കെ.ജി.മനോജ്‌ഷേണായി എന്നിവർ സംസാരിച്ചു.