
ചേർത്തല: മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവ.എൽ.പി സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തെ ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ മേള സംഘടിപ്പിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ആർ.സജികുമാർ അദ്ധ്യക്ഷനായി. ഇരട്ടക്കുട്ടികളായ ആദികേശ്,ആരാധ്യ എന്നിവർക്ക് മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി പ്രവേശന ഫോം നൽകി.മുഹമ്മ ഗ്രാമ പഞ്ചായത്തംഗം വിനോമ്മ രാജു,പി.ടി.എ വൈസ് പ്രസിഡന്റ് ഇ.ടി.രമണൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.വിമല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.ഷിജു നന്ദിയും പറഞ്ഞു.