
ഹരിപ്പാട്: അംബേദ്കർ അവാർഡു ജേതാവും കവിയും റിട്ട.പ്രഥമാദ്ധ്യാപനുമായിരുന്ന മുതുകുളം വടക്ക് ശ്യാം ഭവനത്തിൽ ആറാട്ടുപുഴ ജനാർദ്ദനൻ(80)നിര്യാതനായി. മുതുകുളം പാർവതിയമ്മ ട്രസ്റ്റ് അംഗമാണ്. കേരളാ തണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ്, ഡയറക്ടർ ബോർഡ് അംഗം, ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജന.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ശ്രീകല, ശ്രീലത, ശ്രീലാൽ. മരുമക്കൾ: കെ. രാജേന്ദ്രൻ, ബിജു, ഗംഗ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.