ആലപ്പുഴ: ആറാട്ടുപുഴ പഞ്ചായത്തിലെ മംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌പോർട്‌സ് ക്ലബ് ആരംഭിച്ചു. പരിശീലനക്യാമ്പ് ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ഫുട്‌ബോൾ, ഹോക്കി, വോളിബോൾ മത്സരങ്ങൾക്ക് കുട്ടികൾ പരിശീലനം നൽകും. എസ്.എം.സി ചെയർമാൻ ഷൈജു കെ.എസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ഷംലാദ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽ. മൻസൂർ, പഞ്ചായത്ത് അംഗം പ്രസീദ സുധീർ, സ്റ്റാഫ് സെക്രട്ടറി ഷീബ, ഡോ.ബിനീഷ്, കായിക അദ്ധ്യാപകരായ രാജേഷ്, രാജ് കുമാർ, കരാട്ടെ പരിശീലകൻ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.