കായംകുളം: കോൺഗ്രസ് നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന തച്ചടി പ്രഭാകരന്റെ 27 മത് ചരമ വാർഷികം പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തി​ൽ 14 ന് രാവിലെ തച്ചടിയിൽ നടക്കും.

രാവിലെ 9 മണിക്ക് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന. തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി ബാബു പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
ഡി സുഗതൻ, സി കെ ഷാജി മോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.