cpl

അമ്പലപ്പുഴ: സി.പി.ഐ 24 -ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ കീഴിലുള്ള 13 ലോക്കൽ കമ്മറ്റികളിലും ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്നു രാവിലെ 7 മുതൽ ആരംഭിച്ചു. അമ്പലപ്പുഴ തെക്കു എൽ.സി യിലെ നന്ദാവനം ബ്രാഞ്ച് സമ്മേളനംവും, കരുമാടിയിലെ എ. ബ്രാഞ്ച് സമ്മേളനം ഡി.സി എക്സിക്യൂട്ടീവ് അംഗം അഡ്വ. വി .മോഹൻദാസും ,പുന്നപ്ര വടക്ക് എൽ.സി യിലെ ഐ.ഡി പ്ലോട്ട് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി ഇ.കെ ജയനും പുറക്കാടു എൽ.സി യിലെ പഴയങ്ങാടി ബ്രാഞ്ച് സമ്മേളനം ഡി.സി അംഗം പി.എസ്.എം ഹുസൈനും, മുല്ലക്കൽ എൽ.സി യിലെ കന്നിട്ട ബ്രാഞ്ച് സമ്മേളനം ഡി.സി അംഗം ആർ. അനിൽ കുമാറും പോർട്ട്‌ എൽ.സി യിലെ സിവിൽ സ്റ്റേഷൻ പടിഞ്ഞാറു ബ്രാഞ്ച് സമ്മേളനം ബി. അൻസാരിയും പുന്നപ്ര തെക്കു എൽ.സി യിലെ കരിമ്പാവളവു ബ്രാഞ്ച് സമ്മേളനം മണ്ഡലം അസി. സെക്രട്ടറി ബി. നസീറും അമ്പലപ്പുഴ വടക്കേലെ കുറവൻതോട് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സി. വാമദേവനും പഴവീട് എൽ.സി യിലെ പഴവീട് ബ്രാഞ്ച് സമ്മേളനം ബി അൻസാരിയും നിർവഹിച്ചു.