
പൂച്ചാക്കൽ: തുറവൂർ - പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തിന് സമീപം നിർമ്മിക്കുന്ന ഉദ്യാനത്തിന്റെ പണി രണ്ടാം ഘട്ടം പൂർത്തിയായി. റോഡിന്റെ ഇരു വശങ്ങളിലായി 500 മീറ്റർ നീളത്തിലാണ് നിർമ്മാണം. യാത്രക്കാർക്കും നാട്ടുകാർക്കും വിശ്രമത്തിനും ഉല്ലാസത്തിനുമായി കൈതപ്പുഴ കായലിന്റെ തീരത്താണ് ഉദ്യാനം ഒരുങ്ങുന്നത്. കുട്ടികളുടെ മാനസികോല്ലാസത്തിനായി നിരവധി സൗകര്യങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേകം കളിസ്ഥലം, ഫുഡ് കോർട്ടുകൾ, ശൗചാലയങ്ങൾ തുടങ്ങിയവയാണ്. ട്വിസ്റ്റഡ് പില്ലർ, ഫ്ലെയിം,ബ്രിക് ലാമ്പ് തുടങ്ങിയവയുടെ പണി പൂർത്തിയായി. ഇനി നടപ്പാതയുടേയും പുൽതകിടിയുടേയും പണിയാണ് പൂർത്തീകരിക്കേണ്ടത്. ഉദ്യാനത്തിന്റെ ഇടക്കിടെ ഫലവൃക്ഷ തൈകളും വെച്ചുപിടിപ്പിക്കും. സംസ്ഥാന ടൂറിസം വകുപ്പ് രണ്ടര കോടി രൂപയാണ് ഉദ്യാനത്തിനായി ചെലവഴിക്കുന്നത്.
......
'' നാല് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാണ് നടക്കുന്നത്.
ശ്രീജിത്ത്, മെക്കോൺ കൺസ്ട്രക്ഷൻസ് സൂപ്പർ വൈസർ