
ഹരിപ്പാട്: ആധുനിക സൗകര്യങ്ങളോടുകൂടിയ സേവാഭാരതി സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി പി. ശ്രീ ജിത്ത് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി .മുരുകൻ അദ്ധ്യക്ഷനായി. കെ.ജെ.ജിതേഷ് സ്വാഗതം പറഞ്ഞു. നാഷണൽ പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ 84 കിലോ ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ വി.അമേയ, ഇംഗ്ലീഷ് സാഹിത്യത്തിൽ ജൂനിയർ ഫെലോഷിപ്പ് നേടിയ .ബിനു വിശ്വനാഥ് എന്നിവരെ ആദരിച്ചു. ജില്ല ട്രഷറർ ഗണേഷ് പാളയത്തിൽ, ജെ. മഹാദേവൻ ,പി.ശിവദാസൻ,എസ്. സുനിൽകുമാർ, സന്തോഷ് കുമാർ, മഞ്ജുഷ കൃഷ്ണകുമാർ ,പ്രിയ ടി.പിള്ള, മുരളീധരൻ, അനുപ് വാസ്‌ദേവ് ,വിശ്വനാഥപിള്ള, രതീഷ് കെ.എസ് ,യൂ കെ .ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.