a

മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന വൃന്ദാവനം പൂന്തോട്ടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആദ്യ തൈനട്ട് മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് എൻ. രാജൻ അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, അസിസ്റ്റന്റ് ദേവസ്വം കമ്മി​ഷണർ എസ്.ആർ.രാജീവ്, സബ് ഗ്രൂപ്പ് ഓഫീസർ ഇൻ ചാർജ് പി.ആർ.ശ്രീശങ്കർ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് എസ്.രാജേഷ്, സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ, ജോ.സെക്രട്ടറി സൂരജ് കൃഷ്ണൻ, ബി.മഹാദേവൻ പിള്ള, ആർ.അഭിലാഷ്, എൻ.സുദീപ്, സി.മുരളീധരൻ പിള്ള, ദേവരാജൻ, അനീഷ് വി.കൃഷ്ണൻ, എസ്.ശ്രീകാന്ത്, എസ്.സുജാത ദേവി, നഗരസഭ അംഗം വിജയമ്മ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്രത്തിന്റെ സൗന്ദര്യവത്കരണത്തോടൊപ്പം പൂജയ്ക്ക് ആവശ്യമായ പൂക്കളും തുളസിയും മറ്റും ക്ഷേത്ര പരിസരത്തു നിന്നുതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യാനം ഒരുക്കുന്നത്. തുളസി, തെച്ചി, മന്ദാരം, ചെമ്പകം, അരളി, ചെമ്പരത്തി, പിച്ചകം, നന്ദ്യാർവട്ടം, മുല്ല, കൃഷ്ണക്രാന്തി, നീല ശംഖ് പുഷ്പം, റോസ്, രാജമല്ലി, സൂര്യകാന്തി, ബന്ദി, ജമന്ദി, നിശാഗന്ധി തുടങ്ങി ഏതുതരം പൂക്കളുടെ ചെടികളും കദളി വാഴത്തൈകളും ചെടിച്ചട്ടികളും സമർപ്പിക്കാമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.