
കുട്ടനാട് : രാമങ്കരി പി.എച്ച്.ഡി മൈതാനത്ത് സ്ഥാപിച്ചിട്ടുള്ള വാട്ടർടാങ്ക് പ്രവർത്തന സജ്ജമാക്കി സമീപപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ തയ്യാറാകണമെന്ന് സി.പി. ഐ രാമങ്കരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. രാമങ്കരി മിൽമ ഹാളിൽ നടന്ന സമ്മേളനം. കുട്ടനാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ .എഫ് മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി കെ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം കമ്മറ്റിയംഗം പി ജി സലിംകുമാർ, ലോക്കൽ കമ്മറ്റി സെക്രട്ടറി എ കെ ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു മനോജ് മുട്ടേൽ സ്വാഗതവും ബിന്നി കെ വിജയൻ നന്ദിയും പറഞ്ഞു