purushan

കൈനകരി : മത്സ്യ തൊഴിലാളിയും ക്ഷീര കർഷകനുമായ കൈനകരി പഞ്ചായത്തു 12-ാം വാർഡിൽ അരയശേരി വീട്ടിൽ പുരുഷൻ (59 ) മത്സ്യബന്ധനത്തിനിടയിൽ തല ചുറ്റി വെള്ളത്തിൽ വീണു മരി​ച്ചു. കുട്ടമംഗലം മിൽമാ സൊസൈറ്റിയിൽ പാൽ അളന്ന് തിരിച്ചു വരുന്ന വഴികൈനകരി ഹൗസ്‌ ബോട്ട് ടെർമിനലിനു സമീപം മീനപ്പള്ളി കായലിൽ വിരിച്ചിരുന്ന വല തിരികെ വള്ളത്തിലേക്ക് വലിച്ചെടുക്കുന്നതിനിടയിലാണ് വെള്ളത്തിൽ വീണത്. രാവിലെ 7.30 നായിരുന്നു സംഭവം. ഫയർഫോഴ്സും പൊലീസും എത്തി. ഫയർഫോഴ്സ് മുങ്ങൽ വിദഗ്ദ്ധർ തിരച്ചിൽ നടത്തി. അതോടൊപ്പം പ്രദേശിക മുങ്ങൽ വിദ്ഗദ്ധരായ പ്രസന്നൻ വാളാട്ടുതറ, സുരേഷ് കല്ലറ, ഉണ്ണി പുന്നപറമ്പ്, ശ്രീനിവാസൻ കാരിത്തുണ്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ 10 മണിയോടെ ചൂണ്ടയിൽ കോർത്താണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിനായി എസ് ഡബ്ല്യു ടി​ ഡി യുടെ റസ്ക്യൂ ആൻഡ് ഡൈവ് സർവീസ് ആംബുലൻസ് ബോട്ടും എത്തിചേർന്നിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, മെമ്പർ ഡി . ലോനപ്പൻ എന്നിവർ തി​രച്ചിലിന് നേതൃത്വം നൽകി. സുധർമ്മ ഭാര്യയും നിഷാ, നിഥിൻ എന്നിവർ മക്കളും അനിൽകുമാർ മരുമകനുമാണ്.