തുറവൂർ: പുത്തൻകാവ് മഹാദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറി 20ന് സമാപിക്കും. ഇന്ന് രാത്രി 7.30 നും 8 നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്.തുടർന്ന് കൊടിയേറ്റ് സദ്യ നടക്കും. നാളെ രാത്രി 8 ന് ചിന്തുപാട്ട്, 13 ന് വൈകിട്ട് 7.30 ന് പിന്നൽ തിരുവാതിര, 14 ന് രാത്രി 7.30 ന് മെഗാ തിരുവാതിര, സെമി ക്ലാസിക്കൽ ഡാൻസ്, 15 ന് രാത്രി 8.30 ന് ഭജൻസ്, 16 ന് രാത്രി 7.30 ന് നാടൻ പാട്ട്, 17 ന് രാവിലെ 7 ന് മകം തൊഴൽ, രാത്രി 8.30 ന് വയലിൻ ഫ്യൂഷൻ, 18 ന് തെക്കേ ചേരുവാര പൂരം മഹോത്സവം, രാവിലെ 10.30 ന് പുരയിടി, വൈകിട്ട് 4ന് കാഴ്ചശ്രീബലി, രാത്രി 8.30 ന് ഗാനമേള, സിനിമാറ്റിക് ഡാൻസ്, വടക്കേ ചേരുവാര പള്ളിവേട്ട ഉത്രം മഹോത്സസവ ദിനമായ 19 ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, തിരുവായൂർ ഗിരി രാജൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, രാത്രി 9.30 ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കരണവും.20ന് വൈകിട്ട് 4.30ന് ആറാട്ട് ബലി, തുടർന്ന് ആറാട്ടിന് പുറപ്പാട്, തിരിച്ചെഴുന്നള്ളത്ത്, വൈകിട്ട് 7ന് ഭക്തിഗാന തരംഗിണി.