anusmaranam

ചാരുംമൂട് : എഴുത്തുകാരനും പൊതു പ്രവർത്തകനും ആയിരുന്ന കെ.എൻ.ദീൻ, ഗ്രന്ഥശാല സ്ഥാപക അംഗം കെ.എം മുസ്തഫാ റാവുത്തർ എന്നിവരുടെ അനുസ്മരണം ആദിക്കാട്ടുകുളങ്ങര ജനതാ ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് മിർസാ സലിം അദ്ധ്യക്ഷത വഹിച്ചു.സ്ഥാപക അംഗങ്ങളുടെ ഫോട്ടോ അനാച്ഛാദനം ദേവസ്വം ബോർഡ് അംഗം

കെ.എസ്.രവി നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഇ.ബഷീർ റാവുത്തർ, പി.തുളസീധരൻ,

യു.ജമാലുദ്ദീൻ, മുഹമ്മദ് അലി ,സുജിതാ സാദത്ത്, നൗഷാദ് എ.അസീസ്, ബി.ഷിബു, എച്ച്.ദീലിപ് ,അൽഫി നിസ്സാർ, കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.