ചാരുംമൂട് : പട്ടിക വിഭാഗങ്ങളുടെ മുടങ്ങി കിടക്കുന്ന തൊഴിലുറപ്പ് വേതനം ഉടൻ വിതരണം ചെയ്യണമെന്ന് പട്ടികജാതി-പട്ടികവർഗ സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

2020-21 സാമ്പത്തിക, വർഷം മുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജനറൽ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ വേർതിരിച്ചാണ് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നത്. ഏകീകൃതമായി അനുവദിച്ചുകൊണ്ടിരുന്ന ഫണ്ടിന്മേൽ വേർതിരിവ്

ഉണ്ടായതിനു ശേഷം ഓരോ വിഭാഗത്തിനുമുള്ള ഫണ്ട് പ്രത്യേകമായി അനുവദിക്കുന്ന സ്ഥിതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്ത് പട്ടിക വിഭാഗങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന തൊഴിലുറപ്പ് വേതനം മുടങ്ങിയിരിക്കുകയാണ്.

തൊഴിലുറപ്പ് വേതനം വിതരണം ചെയ്യുന്നതിനുള്ള ത്വരിത നടപടി ഉണ്ടാകണമെന്ന് സംയുക്ത സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ സംയുക്ത സമിതി സംസ്ഥാന പ്രസിഡൻ്റ് എ.ജി.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.

സമിതി ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ, , കെ.പി.എം.എസ്, ജനറൽ സെക്രട്ടറി ഡോ.രവീന്ദ്രനാഥ്, കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് എം.വി.ജയപ്രകാശ്, കേരളാ സിദ്ധനർ സർവ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് എൻ.രാഘവൻ , ജനറൽ സെക്രട്ടറി എൻ.സോമരാജൻ, കേരളാ വേലൻ മഹാസഭാ ജനറൽ സെക്രട്ടറി എം.എസ് .ബാഹുലേയൻ, കേരള പട്ടികജാതി സമുദായ സഭ ജനറൽ സെക്രട്ടറി പി.ശശികുമാർ , അഖില കേരള പാണർ സമാജം സംസ്ഥാന പ്രസിഡൻ്റ് പി.എൻ.സുകുമാരൻ, ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, ഭാരതീയ വേലൻസൊസൈറ്റി ജനറൽ സെക്രട്ടറി എം.ആർ.ശിവപ്രകാശ്, അശോകൻ പുന്നക്കുറ്റി (കേരളാ സാംബവർ സൊസൈറ്റി മീഡിയാ

കൺവീനർ) എന്നിവർ സംസാരിച്ചു .