ചാരുംമൂട് : സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിലേക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്കുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഏഴാം ക്ലാസ്സ് പാസായവർക്കും പത്താം ക്ലാസ് തോറ്റവർക്കും പത്താംതരം തുല്യതാ കോഴ്സിലേക്ക് അപേക്ഷിക്കാം പത്താം ക്ലാസ് ജയിച്ചവർക്കും പ്രീഡിഗ്രി , +2 തോറ്റവർക്കും ഹയർ സെക്കൻഡറി കോഴ്സിനും ചേരാം. തുല്യതാ കോഴ്‌സ് വിജയിക്കുന്നവർക്ക് ഉപരി പഠനത്തിനും പി.എസ്.സി പരീക്ഷ എഴുതുന്നതിനും ഉദ്യോഗക്കയറ്റത്തിനും അർഹത ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:7994849701, 8086194822.