ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് സി.ഇ.സി.യിൽ പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടക്കുന്ന പത്താംതരം, ഹയർസെക്കൻഡറിയിൽ തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 28 വരെ അപേക്ഷിക്കാം. ഏഴാം തരം പാസായ 18 വയസ് പൂർത്തിയായവർക്ക് പത്താം തരത്തിലും പത്താം തരം പാസായി 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതയ്ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ പട്ടണക്കാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന തുടർ വിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ:6238143180,9645657501.