photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്തിലെ പതിനേഴാം വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേടും അഴിമതിയും നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അർത്തുങ്കൽ അരീപ്പറമ്പ് മണ്ഡലം കമ്മ​റ്റികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജോസ്‌ബെന്ന​റ്റ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. എസ്. ശരത്, അഡ്വ.വി.എൻ. അജയൻ,എൻ.ശ്രീകുമാർ, ടി.എസ്. രഘുവരൻ,ബാബു, പള്ളേകാട്ട്, ടി.എസ്.ബാഹുലേയൻ,കെ.എസ്. രാജു, ടി.കെ.അനിലാൽ,എം.എൻ. ദിവാകരൻ നായർ, എ.പി. ലാലൻ, ബാബു ആന്റണി എന്നിവർ സംസാരിച്ചു.